Zygo-Ad

വള്ളങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് തുടക്കമായി.നാളെ 5ന് വിഷുക്കണി.

പാനൂർ: വള്ളങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതി വാർഷികത്തിന് തുടക്കമായി. സംസ്ക്കാരിക സമ്മേളനം ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പ്രസിഡണ്ട് എം.പത്നാഭൻ അധ്യക്ഷത വഹിച്ചു. കലാകായിക മേളയിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.എം.ഹരീന്ദ്രൻ മാസ്റ്റർ, ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.തുടർന്ന് നൃത്ത സംഗീത വിരുന്ന് അരങ്ങേറി. മൊകേരിയിൽ നിന്നും ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ സമാപിച്ചു.നാളെ 5 ന് വിഷുക്കണി, വിഷുകൈനീട്ടം.11 ന് പ്രഭാഷണം.12.30 ന് വിഷു സദ്യ. രാത്രി 7 ന് കലാ സന്ധ്യ, 9 ന് ഫ്ലവേർസ് കോമഡി ഉത്സവം ഫെയിം അനൂജ് നേതൃത്വം നൽകുന്ന വയലിൻ ഫ്യൂഷൻ ഷോ അരങ്ങേറും.15 ന് സമാപിക്കും.

വളരെ പുതിയ വളരെ പഴയ