പാനൂർ: ക്ഷേത്രങ്ങൾ സാമൂഹിക പുരോഗതിക്ക് ഉപയോഗപ്രദമാക്കാൻ നമുക്ക് സാധിക്കണമെന്ന് പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ.വള്ളങ്ങാട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ ആരോഗ്യ, സാമ്പത്തിക മേഖലയിൽ ക്ഷേത്രങ്ങൾ ഇടപ്പെടണം.ഓരോ ഭക്തനും എന്നും സമീപിക്കാവുന്ന പുണ്യസങ്കേതങ്ങളായും, കാരുണ്യ കേന്ദ്രമായും ക്ഷേത്രങ്ങൾ മാറണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.എൻപി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.വിപി.ജിതേഷ്, കെപി.വിനീഷ്, ബിന്ദു വിജയൻ എന്നിവർ പ്രസംഗിച്ചു.കാലത്ത് വിശേഷാൽ പൂജകൾ വിഷുക്കണി ,വിഷുകൈനീട്ടം വിഷു സദ്യ എന്നിവ നടന്നു.6 ന് കലാ സന്ധ്യയും, വയലിൻ ഫ്യൂഷൻ ഷോ അരങ്ങേറും.നാളെ വാർഷികാഘോഷ പരിപാടി സമാപിക്കും.