Zygo-Ad

ടിപി ചന്ദ്രശേഖരൻ വധത്തിൽ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം പ്രാദേശിക നേതാവ് പാനൂർ കുന്നോത്ത് പറമ്പിലെ ജ്യോതി ബാബു മറ്റ് കൊലപാതക കേസിലും പ്രതി.

പാനൂർ: ടിപി.ചന്ദ്രശേഖരൻ വധത്തിൽ വിചാരണ കോടതി വിധിക്കെതിരെ പ്രതിഭാഗവും, പ്രോസിക്യൂഷനും നൽകിയ അപ്പീലിൽ ഇന്ന് വന്ന ഹൈക്കോടതി വിധിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം നേതാവ് പാനൂരിലെ ജ്യോതി ബാബു മറ്റൊരു കൊലപാതക കേസിലും പ്രതി.2010 ആഗസ്ത് 9ന് കുന്നോത്ത് പറമ്പ് ടൗണിൽ വെച്ച് ബിജെപി പ്രവർത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ കേസിലും പ്രതി. ടിപി.ചന്ദ്രശേഖരൻ വധകേസിലേത് പോലെ സമാനമായി ആസൂത്രണത്തിലാണ് രാജേഷ് വധത്തിലും ജ്യോതി ബാബു പ്രതിപട്ടികയിൽ ഉൾപ്പെട്ടത്.ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ കെ.കൃഷ്ണനും, കുന്നോത്ത് പറമ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന ജ്യോതി ബാബുവുമാണ് വിചാരണ കോടതി വെറുതെ വിട്ട ശേഷം ഇന്ന് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 2 പ്രതികൾ. 26 ന് ഇവർ കോടതിയിൽ ഹാജരാകണം. ജീവപര്യന്തം ശിക്ഷാ തടവിൽ കഴിയുന്ന പ്രതികളായ എംസി.അനൂപ്, കൊടി സുനി എന്ന സുനിൽ കുമാർ, ടി കെ.രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, സിജിത്ത് എന്ന അണ്ണൻ സിജിത്ത്, കെ.ഷിനോജ്, ട്രൌസർ മനോജ് എന്ന മനോജ്, കെ സി രാമചന്ദ്രൻ, പി കെ.കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്ന വിപി റഫീഖ് എന്നിവരും 26 ന് കോടതിയിൽ എത്തണം എന്ന നിർദ്ദേശമുണ്ട്.ഇതിൽ പാനൂർ ഏരിയ കമ്മറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻ ശിക്ഷാതടവിനിടെ 2020ൽ അസുഖബാധിതനായി മരണപ്പെട്ടിരുന്നു. മാറാട് പ്രത്യേക കോടതിയാണ് 2014ൽ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.2012 മെയ് 4നാണ് ആർ എം പി നേതാവ് ടിപി ചന്ദ്രശേഖരനെ സിപിഎം സംഘം വെട്ടി കൊന്നത്.

വളരെ പുതിയ വളരെ പഴയ