Zygo-Ad

മനേക്കരയിൽ യുവാവിനു വെട്ടേറ്റു. 4 പേർക്കെതിരെ വധശ്രമത്തിന് കേസ്.

പാനൂർ:മനേക്കരയിൽ യുവാവിന് വെട്ടേറ്റു.പുത്തൻപുരയിൽ ശ്രീജിഷ് (30) നാണ് വെട്ടേറ്റത്.കാലിനും കൈയ്ക്കും പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനേക്കരയിലെ നിഖിൽ മനോഹരൻ എന്ന ചിക്കുവിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി. ഭർതൃമതിയുമായുള്ള ബന്ധം ആരോപിച്ചാണ് അക്രമം എന്നാണ് പോലീസ് നൽകുന്ന വിവരം. അക്രമത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ വധശ്രമത്തിന് പാനൂർ പോലീസ് കേസെടുത്തു.

വളരെ പുതിയ വളരെ പഴയ