Zygo-Ad

കടവത്തൂർ ശ്രീ കുറൂളികാവ് ഭഗവതി ക്ഷേത്രത്തിൽ ദേവസ്വം ഓഫീസ് ഉദ്ഘാടനം ഇന്ന്.സിപിഎം പരിപാടിയാക്കിയെന്ന് ആക്ഷേപം.

പാനൂർ: കടവത്തൂർ ശ്രീ കുറൂളികാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ദേവസ്വം ഓഫീസ് ഉദ്ഘാടനവും, കഴകപ്പുര സമർപ്പണവും സിപിഎം പരിപാടിയാക്കി മാറ്റിയെന്ന് ആക്ഷേപം. ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക പരിപാടികൾക്കും പുതിയ കെട്ടിട ഉദ്ഘാടനത്തിനും എല്ലാം ഇടതുപക്ഷ നേതാക്കളെയും, ജനപ്രതിനിധികളെയും മാത്രം ഉൾപ്പെടുത്തിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെപി.സാജു കുറ്റപ്പെടുത്തി. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ടോ,വാർഡ് മെമ്പറോ ഇല്ല. രാഷ്ട്രീയ പ്രേരിതമായി പരിപാടി നടത്തി വിശ്വാസി സമൂഹത്തെ അപമാനിക്കുകയാണ് ഇവിടെ. ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകളിലേക്ക് ക്ഷേത്രോത്സവം മാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവർ വിശ്വാസ സമൂഹത്തെയാകെ അപമാനിച്ചിരിക്കുകയാണെന്നും കെപി.സാജു പറഞ്ഞു.ഇന്ന് 6 ന് നടക്കുന്ന ദേവസ്വം ഓഫീസ് ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും.കഴകപ്പുര സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എംആർ.മുരളിയും, അധ്യക്ഷത കെപി.മോഹനൻ എംഎൽഎയുമാണ്.സാംസ്ക്കാരിക സമ്മേളനത്തിൻ്റെ അധ്യക്ഷൻ സിപിഎം ലോക്കൽ സെക്രട്ടറി പി കെ.മുകുന്ദൻ മാസ്റ്ററുമാണ്.സിപിഎം നേതാവും മുൻ മലബാർ ദേവസ്വം ബോർഡ് ചെയർമാനുമായ ഒകെ വാസു മാസ്റ്ററെയും ചടങ്ങിൽ ആദരിക്കുന്നുണ്ട്. ഉത്തര മലബാറിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമായ കുറൂളികാവ് ഭഗവതി ക്ഷേത്രം മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

വളരെ പുതിയ വളരെ പഴയ