Zygo-Ad

രാഷ്ട്രീയ പാർട്ടികൾ ജീവ കാരുണ്യ മേഖലക്ക് ഊന്നൽ നൽകണം :മുനവ്വറലി തങ്ങൾ

പാനൂർ: ജീവകാരുണ്യ മേഖലക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

തൂവക്കുന്ന് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഒരു കുടുംബത്തിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ മേഖലയിൽ എന്നും ശ്രദ്ദേയമായ അടയാളപ്പെടുത്തലുകൾ നടത്തിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാഖാ പ്രസിഡന്റ്‌ കല്ലിങ്ങ കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം പി മുഖ്യ അതിഥി ആയി പങ്കെടുത്തു.
ഹഷ്‌കർ ഫറൂഖ് മുഖ്യ പ്രഭാഷണം നടത്തി.

വീട് നിർമാണത്തിനു നേതൃപരമായ പങ്കു വഹിച്ച അഷറഫ് പാറമ്മൽ, ഒമ്പതാം വാർഡിൽ ഒട്ടേറെ മാതൃകപരമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വാർഡ്‌ മെമ്പർ കെ പി സഫരിയ, എസ് ടി യു നേതാവ്‌ എം കെ അബ്ദുള്ള എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

ഹഷ്‌കർ ഫറൂഖ് മുഖ്യ പ്രഭാഷണം നടത്തി

മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് പി കെ അബ്ദുള്ള ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി സി കെ മുഹമ്മദലി ,മണ്ഡലം പ്രസിഡന്റ് പി പി എ സലാം, സംസ്ഥാന കൗൺസിലർ മഹമൂദ് കൊമ്പൻ, അശോകൻ ചിറ്റിക്കര, വിജയൻ കല്ലിക്കണ്ടി, നൗഫൽ പനോൾ, യൂനസ് പട്ടാടം, മഹമൂദ് പൂന്തോട്ടം, റാഫി കണ്ടോത്ത്, കദീജ തെക്കയിൽ, കെ പി സഫരിയ, അഡ്വ അബ്ദുള്ള, ഒ കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

പി കെ മുഹമ്മദലി സ്വാഗതവും അഷറഫ് പാറമ്മൽ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ