പാനൂര്‍:നഗരസഭയിലെ 17ാം വാര്‍ഡിലെ ടാറിംഗ് പൂര്‍ത്തീകരിച്ച നാമത്ത് മീത്തല്‍ വലിയ പുരയില്‍ റോഡ്
കല്ലുമ്മൽ പീടിക _പുനത്തിൽ റോഡ്
നാടിന് സമര്‍പ്പിച്ചു.കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ വി.നാസർ അദ്ധ്യക്ഷത വഹിച്ചു.കെ.മുരളീധരൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച11. നാലുലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തികരിച്ചത്. വൈസ് ചെയർപേഴ്സൺ പ്രീത അശോക് ,നഗരസഭ കൗൺസിലർ ആവോലം ബഷീർ ,മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഇഎ നാസർ, പിപിഎ സലാം, സജീവൻ പുല്ലൂക്കര ,കെ സുരേന്ദ്രൻ,വിജിൽ കുമാർ,രാമചന്ദ്രൻ, ജോത്സ്ന,ഹമീദ് കൊക്കന്റെവിട, ദേവദാസ് ഫാറൂഖ് പലോറത്ത് എന്നിവർ സംസാരിച്ചു. എ ഇ എൻ ചാർജ് കെ അമൽ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണുമായ ഉമൈസ തിരുവമ്പാടി സ്വാഗതവും ,ഫൈസൽ പാലോറത്ത് നന്ദിയും പറഞ്ഞു.
#tag:
പാനൂർ