Zygo-Ad

ഈന്തുകൾ കരിഞ്ഞുണങ്ങി നശിക്കുന്നു;പഠനവുമായി രാജീവ് ഗാന്ധി സ്ക്കൂളിലെ ഡോ: ദിലീപും കുട്ടികളും.

പാനൂർ: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ
ഈന്ത് മരങ്ങൾ കരിഞ്ഞുണങ്ങുന്നത് വ്യാപകമായിട്ട് മാസങ്ങളായി.കോഴിക്കോട് തൂണേരി, നാദാപുരം ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച് പെരിങ്ങത്തൂർ,പാറക്കടവ്, കല്ലിക്കണ്ടി, പാനൂർ, കൂത്തുപറമ്പ് ഭാഗങ്ങളിൽ രണ്ടായിരത്തിലേറെ ഈന്തുമരങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ കരിഞ്ഞുണങ്ങിയത്.

സാഗോപാം (Sago palm) എന്ന പേരിൽ അറിയപ്പെടുന്ന നിരവധി ഔഷധ ഗുണങ്ങളുള്ള വിലപിടിപ്പുള്ള ഒരു സസ്യമാണ് ഈന്ത് അഥവാ ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം.
നാട്ടിൻപുറങ്ങളിൽ ഇവയുടെ വിത്ത് ഉപയോഗിച്ച് പുട്ട്, പത്തിരി, പായസം ഉൾപ്പെടെയുള്ള ഒരുപാട് സ്വാദിഷ്ടമായ വിഭാഗങ്ങൾ ഉണ്ടാക്കാറുണ്ട്.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഈന്ത്‌ മരങ്ങൾ ഷെഡ്യൂൾഡ് ആണ്.എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാത്തതിനാൽ തങ്ങളുടെ പറമ്പുകളിലെ ഈന്ത് ഉണങ്ങുന്നത് ആളുകൾ ഗൗരവത്തിലെടുക്കുന്നില്ല.

രോഗകാരി ശൽക്ക കീടങ്ങൾ(cycad scale) ആയ ചെറുപ്രാണികളാണ് ഈന്തിന്റെ നീരൂറ്റി കുടിച്ച് നശിപ്പിക്കുന്നത്.
ഈ കീടങ്ങളുടെ വ്യാപനം കാറ്റ് വഴി ആയതിനാൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വളരെ പെട്ടെന്ന് തന്നെ ഇവ എത്തിച്ചേരുന്നു. പ്രാണികൾ ഈന്ത് മരത്തിൽ ഒരു മാസം കൊണ്ട് ഇവ മുഴുവനായും വ്യാപിക്കുന്നു. മരത്തിന്റെ നീരൂറ്റികുടിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ചെടിയെ പൂർണമായും നശിപ്പിക്കുകയും ചെയ്യും.

നിലവിൽ രണ്ട് ജില്ലകളിലാണെങ്കിലും കാറ്റ് വഴി ഇവ ജില്ലകളിലെ മറ്റിടങ്ങളിലേക്കും അതിവേഗം വ്യാപിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ഒരു കവചത്തിനുള്ളിൽ വളരുന്ന പ്രതിരോധശേഷിയും ഉൽപാദനശേഷിയും കൂടിയ അധിനിവേശ സ്വഭാവമുള്ള ഈ രോഗകാരിയെ നശിപ്പിക്കാൻ എല്ലായിടങ്ങളിലും ഒരേസമയത്ത് ഒരുമിച്ചുള്ള പ്രതിരോധ പ്രവർത്തനം വളരെ പെട്ടെന്ന് നടത്തിയില്ലെങ്കിൽ പുരാതന കാലത്തിന്റെ തിരുശേഷിപ്പുകളായി ഇവിടെ ഈന്ത് മരങ്ങൾ ഉണ്ടാവില്ലെന്ന് സസ്യ ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പി ദിലീപ് പറയുന്നു.

ഈന്ത് മരങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ അധ്യാപകനായ ദിലീപ് വിദ്യാർത്ഥികളോട് ചേർന്ന് വിപുലമായ പദ്ധതിക്ക് രൂപം നൽകുകയാണ്.ഇവരുടെ പഠനത്തിൽ രണ്ട് ജില്ലകളിലും കൂടി 320 പ്രദേശങ്ങളിൽ 2300 ഓളം ഈന്തുകൾ രോഗം ബാധിച്ച് കരിഞ്ഞുണങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

ഈന്തിൽ നിന്ന് മറ്റ് മരങ്ങൾക്ക് രോഗം പകരില്ലെന്ന് വിദഗ്ദർ പറയുന്നു.
ഈ കീടങ്ങൾ ഈന്തിനെ മാത്രമേ ആക്രമിക്കുകയുള്ളൂ. രോഗം വന്ന ഈന്ത് മരങ്ങളെ എന്നന്നേക്കുമായി നശിപ്പിക്കരുതെന്നും ദിലീപും സംഘവും പറയുന്നു.നമ്മുടെ തെങ്ങിനെയോ മറ്റു സസ്യങ്ങളെയോ ഇവ ഒരു തരത്തിലും ആക്രമിക്കുകയില്ല.
രോഗകാരി ഫംഗസോ, വൈറസോ അല്ല. സൈക്കഡ് സ്കെയിൽ എന്ന ചെറുപ്രാണികളാണ് ഈന്തിനെ ഉണക്കുന്നത്.

അസുഖം ബാധിച്ച ഇലകൾ മുറിച്ചു മാറ്റി വേപ്പെണ്ണയോ, ആവണക്കെണ്ണ പോലുള്ളവയോ തളിച്ച് കാറ്റ് വഴിയുള്ള ഇവയുടെ വ്യാപനം തടയാം.

വെർട്ടിസില്യം (Verticillium) പോലുള്ള ജൈവ കീടനാശിനികൾ(10 ml / ഒരു ലിറ്റർ വെള്ളത്തിൽ തളിച്ച് ഇവയെ പ്രതിരോധിക്കാം.

ഇമിഡ (Imida) പോലുള്ള രാസ കീടനാശിനികൾ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിച്ചും ഇവയെ നിയന്ത്രിക്കാം.

കോഴിക്കോട് കണ്ണൂർ ജില്ലകളിലായി ഇവയുടെ ആക്രമണം വഴി 2300 ന് മുകളിൽ ഈന്തുകൾ നശിച്ചു കൊണ്ടിരിക്കുന്നു. കാറ്റ് വഴി ഇവ ജില്ലകളിലെ മറ്റിടങ്ങളിലേക്കും പെട്ടെന്ന് വ്യാപിക്കും.

ഒരു കവചത്തിനുള്ളിൽ വളരുന്ന പ്രതിരോധശേഷിയും ഉൽപാദനശേഷിയും കൂടിയ അധിനിവേശ സ്വഭാവമുള്ള ഈ രോഗകാരിയെ നശിപ്പിക്കാൻ എല്ലായിടങ്ങളിലും ഒരേസമയത്ത് ഒരുമിച്ചുള്ള പ്രതിരോധ പ്രവർത്തനം വളരെ പെട്ടെന്ന് നടത്തേണ്ടതുണ്ട്.

കാർഷിക ഡിപ്പാർട്ട്മെൻറുമായി ചേർന്ന് ഒറ്റ ദിവസം എല്ലാ ഈന്തുകളിലും പ്രതിരോധ പ്രവർത്തനം സംഘടിപ്പിക്കാനും ആലോചനയുണ്ട്.

വളരെ പുതിയ വളരെ പഴയ