Zygo-Ad

ശുചിത്വ പാനൂർ - സുന്ദര പാനൂർ. നഗരസഭയുടെ മാലിന്യം സൂക്ഷിക്കാൻ സ്ക്കൂൾ പരിസരം.

പാനൂർ: നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നത് സ്ക്കൂൾ പരിസരത്തെന്ന് ആക്ഷേപം.പാനൂർ പിആർഎം ഹയർ സെക്കണ്ടറി സ്ക്കൂളിന് മുൻ വശത്തെ മരച്ചുവട്ടിലാണ് ചാക്കിൽ കെട്ടിയ നിലയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇത്.തെരുവ് നായകൾ മാലിന്യ ചാക്കുകൾ കടിച്ചു കീറിയ നിലയിലാണ്.സ്വഛ് ഭാരത് മിഷൻ്റെ പേരിൽ സ്ഥാപിച്ച ശുചിത്വ പാനൂർ സുന്ദര പാനൂർ എന്ന ബോർഡിന് ചുവട്ടിൽ തന്നെയാണ് മാലിന്യ കെട്ടുകൾ കിടക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

വളരെ പുതിയ വളരെ പഴയ