Zygo-Ad

എലാങ്കോട് വൈദ്യർ പീടികയിൽ തെരുവ് നായയുടെ കടിയേറ്റ് രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റതിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും.

പാനൂർ: എലാങ്കോട് വൈദ്യർ പീടികയിൽ തെരുവ് നായയുടെ കടിയേറ്റ് രണ്ടു പേർക്ക് പരിക്ക്.വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗുരുസന്നിധി ശ്രീനാരായണ റൂസോ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മൂന്നാം തരം വിദ്യാർത്ഥി ഈരായിൻ്റവിട ആയുഷ് (7)നെയും, തിരുവാൽ സ്ക്കൂളിനു സമീപം വഴി വീട്ടിലേക്ക് പോകുകയായിരുന്ന ചെറിയാട്ട് ബാബു (50) നെയുമാണ് തെരുവ് നായ കടിച്ചത്. രാത്രി ഏഴു മണിയോടെയാണ് തെരുവ് നായ അക്രമമുണ്ടായത്.നെഞ്ചിനും, കാലിനും പരിക്കേറ്റ ഇരുവരെയും തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ