പാനൂർ:ഡിവൈഎഫ്ഐ മനുഷ്യ ചങ്ങലയുടെ ഭാഗമായി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.വടക്കേ പൊയിലൂരിൽ നിന്നും ആരംഭിച്ച ജാഥ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു. ഹമേഷ് മുരളീധരൻ അധ്യക്ഷത വഹിച്ചു.
തയ്യുള്ളതിൽ പീടിക, മേപ്പാട്, പുല്ലായിത്തോട്, പൊയിലൂർ ടൗൺ, കമ്പനി മുക്ക്, പുറംഭാഗം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൂവക്കുന്നിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റൻ ഹമേഷ് മുരളീധരൻ,
വൈസ് ക്യാപ്റ്റൻ പി പി.പ്രജിഷ, കെ ശ്രീജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
#tag:
പാനൂർ