പാനൂർ : പാനൂർ നഗരസഭയുടെ സേവനങ്ങൾ ഇനിമുതൽ കെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് ലഭ്യമാകുക . ഓൺലൈനായി സേവനങ്ങൾ ലഭ്യമാക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പറും ആധാർ കാർഡും നിർബന്ധമാണ്. ഇതുവരെ മൊബൈൽ നമ്പറും ആധാർകാർഡും ലിങ്ക് ചെയ്യാത്തവർ എത്രയും പെട്ടെന്ന് ലിങ്ക് ചെയ്യണമെന്നും നഗരസഭയിലോ ജനസേവ കേന്ദ്രങ്ങളിലോ സേവനങ്ങൾക്കായി വരുന്നവർ ലിങ്ക് ചെയ്‌ത ആധാർകാർഡും മൊബൈൽ നമ്പറും കൊണ്ടുവരേണ്ടതാണെന്നും അറിയിക്കുന്നു.