Zygo-Ad

മുസ്ലീം പ്രവർത്തക സമിതി യോഗം ചേർന്നു.പാർട്ടിക്ക് അനഭിമതനായ നഗരസഭ സെക്രട്ടറിയുമായി ചേർന്ന് പുതുവത്സര ആഘോഷം നടത്തിയ ചെയർമാൻ പാർട്ടിക്ക് വിശദീകരണം നൽകി.

പാനൂർ: കൂത്തുപറമ്പ് മുസ്ലീംലീഗ് പ്രവർത്തക സമിതി യോഗം പാനൂരിൽ ചേർന്നു.പാർട്ടിക്ക് അനഭിമതനായ സെക്രട്ടറിയുമായി ചേർന്ന് നടത്തിയ പുതുവത്സരാഘോഷം വിവാദമായ സാഹചര്യത്തിൽ നേതൃത്വം ആവശ്യപ്പെട്ട പ്രകാരം ചെയർമാൻ വി.നാസർ മാസ്റ്റർ വിശദീകരണം നൽകി. മുൻകൂട്ടി നിശ്ചയിച്ച പരിപാടി അല്ലെന്നും ജീവനക്കാർ സംഘടിപ്പിച്ച ആഘോഷത്തിൽ സെക്രട്ടറി ആകസ്മികമായി കയറി വരികയും ചെറിയ ശ്രദ്ധ കുറവിൽ സെക്രട്ടറിക്ക് കേക്ക് മുറിച്ചു നൽകുകയുമായിരുന്നുവെന്ന വിശദീകരണമാണ് നൽകിയത്.ബോധപൂർവ്വമല്ലാത്ത വീഴ്ചയാണെന്ന വിലയിരുത്തലായി പരിഗണിക്കുകയും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും പാർട്ടി നേതൃത്വം ചെയർമാന് നൽകുകയും ചെയ്തു.പ്രവർത്തക സമിതി യോഗം അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പിപിഎ.സലാം അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി നടത്തുന്ന ദേശ രക്ഷായാത്രയ്ക്ക് മണ്ഡലത്തിൽ ഗംഭീര സ്വീകരണം നൽകാൻ യോഗത്തിൽ തീരുമാനിച്ചു. ഫിബ്രവരി 1 ന് രാവിലെ 9 ന് കിണവക്കലിൽ നിന്നും ഉദ്ഘാടനം ചെയ്യുന്ന ജാഥ വൈകിട്ട് 5ന് കടവത്തൂരിലാണ് സമാപിക്കുക.പരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത്തല യോഗങ്ങൾ ചേരും. ജില്ലാ സെക്രട്ടറിമാരായ അൻസാരി തില്ലങ്കേരി, ടിപി.മുസ്തഫ, ജില്ലാ ട്രഷറർ കാട്ടൂർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി പി കെ.ഷാഹുൽ ഹമീദ് സ്വാഗതവും, സെക്രട്ടറി എം.ഗഫൂർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ