പാനൂർ:പാലത്തായി ജ്ഞാനോദയം ഗ്രന്ഥാലയം- വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം പി.സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. കെ.പി.മോ ഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ വി.നാസർ, ഉപാധ്യക്ഷ പ്രീത അശോക്, ബാലസാഹിത്യകാരൻ രാജു കാട്ടുപുനം, അഷ്റഫ് കുനിയിൽ, കൗൺസിലർ സജിത അനീവൻ, ടി.കെ. അശോകൻ, കെ.പി.അനീഷ് എന്നിവർ പ്രസംഗിച്ചു.
വായനശാലയുടെ മുൻ കാല ഭാരവാഹികളായ യു.ഗോവി, സി.പി.വാസു, പാലത്തായി രാമചന്ദ്രൻ, കെ.ശ്രീനിവാസൻ,
വി.പി. ശ്രീധരൻ, കെ.പി.രവി, ആലവാതുക്കൽ അച്ചു എന്നിവരെയും ലോഗോ രൂപകൽപന ചെയ്ത് കെ.കെ.ഷിബിനിനെയും ചടങ്ങിൽ ആദരിച്ചു.തുടർന്ന്
മെഗാ തിരുവാതിരയും വള്ളുവനാട് നാദത്തിന്റെ ഊഴം നാടകവും അരങ്ങേറി.