Zygo-Ad

പാനൂർ ഹൈസ്ക്കൂളിലെ 87- എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഞായറാഴ്ച ഒത്തുകൂടുന്നു.

പാനൂർ:പാനൂർ ഹൈസ്കൂൾ 87 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മച്ചെപ്പ് ‘ ഞായറാഴ്ച പി ആർ എം പാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കെ .പി മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എ. യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭ കൗൺസിലർ പി കെ പ്രവീൺ മാഗസിൻ പ്രകാശനം നിർവ്വഹിക്കും.
എസ്എസ്എൽസി യിൽ നിന്ന് എസ് എസ് സി യായി മാറ്റത്തിന് വിധേയമായ വേറിട്ട ഒരനുഭവം ഉള്ള ഒരേ ഒരു ബാച്ച് ആണ് ഇതെന്ന് സംഘാടകർ പറഞ്ഞു.വലിയ എസ് എസ് സി ബുക്കും 1200 ൽ ഉള്ള മാർക്കും ഈ ബാച്ചിന് മാത്രം ഉള്ളതായിരുന്നു.
അധ്യാപകർക്ക് ആദരവ്, വിവിധങ്ങളായ കലാ പരിപാടികളും അരങ്ങേറും.

36 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ ഒത്തുചേരാനുള്ള അവസരം ഒരുങ്ങിയത് 2023 ജൂൺ 15ന് രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.

പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്ത സമ്മേളനത്തിൽ
സംഘാടക സമിതി ഭാരവാഹികളായ കെ പി രാമചന്ദ്രൻ, കെഎം. സുനലൻ, ടി.രാജീവ് കുമാർ കൃഷ്ണ മുരളി കെ ഐ, പി.പ്രകാശൻ ,കെ പി. പ്രദീപൻ, വിനോദൻ ചുങ്കക്കാരൻ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ