പാനൂർ : സ്വച്ഛ് ഭാരത് മിഷൻ അർബൻ മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിൽ പാനൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി ലഭിച്ചു. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള ഭൗതിക സൗകര്യങ്ങളുടെയും ശുചിത്വ നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം. നഗരസഭയിൽ നടപ്പാക്കിയ മികവുറ്റ ശുചീകരണ പ്രവൃത്തിയുടെ മികവ് പരിഗണിച്ച് നടത്തിയ സർവേയിലാണ് സ്വച്ഛ് ഭാരത് മിഷൻ്റെ അംഗീകാരം ലഭിച്ചത്.