പാനൂർ: വിരാജ് പേട്ട മാക്കൂട്ടം ചുരത്തിൽ നിന്നും കാർ അപകടത്തിലാണ് പാനൂർ സ്വദേശിക്ക് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ പാനൂരിൽ നിന്നും വീരാജ്പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന മീഡിയ മലബാർ വിഷൻ ചാനൽ ക്യാമറാമാൻ ജബ്ബാർ ചെണ്ടയാടാണ് അപകടത്തിൽപ്പെട്ടത്. ജബാർ സഞ്ചരിച്ചിരുന്ന കെഎൽ. 59 എച്ച് 3074 കാർ മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.കാറിനുള്ളിൽ അകപ്പെട്ട ജബ്ബാറിെ അതുവഴി സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. നിസാരമായ പരിക്കേറ്റ ജബാറിനെ വീരാജ്പേട്ടയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ച.കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്ന നിലയിലാണ്.