Zygo-Ad

കടവത്തൂരില്‍ വീടിന് സമീപം ഒളിപ്പിച്ചുവെച്ച മാഹിമദ്യം പിടികൂടി.

കടവത്തൂരില്‍വീടിന് സമീപം ഒളിപ്പിച്ചുവെച്ച 31 കുപ്പി മാഹിമദ്യം കൂത്തുപറമ്ബ് സര്‍ക്കിള്‍ എക്‌സൈസ് സംഘം ഇന്ന് രാവിലെ പിടികൂടി.കടവത്തൂര്‍ സ്വദേശി മീഞ്ചുളള കണ്ടിയില്‍ സജീവന്റെ വീടിനു സമീപം ഒളിപ്പിച്ചുവെച്ച മദ്യമാണ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കൂത്തുപറമ്ബ് എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തിലാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ചു റെയ്ഡ് നടത്തിയത്. ആകെ പതിനൊന്നര ലിറ്റര്‍ അനധികൃത മദ്യമാണ് പിടികൂടിയത്. വീട്ടുടമയായ സജീവനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ഇയാള്‍നേരത്തെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, ജിജിഷ് ചെറുവായി എന്നിവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ