പെരിങ്ങത്തൂര്‍: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്താൻ താമസിപ്പിച്ചെന്നാരോപിച്ച് കണ്ണവം റേഞ്ച് ഓഫിസര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പുലിയെ റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിങ്ങത്തൂര്‍ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായ ഹമീദ് കിടഞ്ഞി നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം തുടങ്ങി.
അഡീഷനല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് വിജിലൻസ് വിങിന് നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കിണറ്റില്‍ നിന്ന് പുലിയുടെ കഴുത്തില്‍ കയര്‍ കുരുക്കി വലയിലാക്കുകയും കിണറ്റിന്റെ മധ്യേ ഭാഗത്ത് എത്തിച്ച് മയക്കുവടി വെച്ചും മുകളിലെത്തിച്ച് വീണ്ടും മയക്കു ഇഞ്ചക്ഷൻ വെക്കുകയും ചെയ്തു. 18 മണിക്കൂറോളം കിണറ്റില്‍ അകപ്പെട്ട പുലിക്ക് ഒരുവിധ പരുക്കും ഉണ്ടായിട്ടില്ല. മയക്കുവെടി വെക്കുന്നതുവരെ പുലി ശൗര്യം കാണിച്ചതായും സമയബന്ധിതമായി ചികിത്സ കിട്ടാതാവുകയും ഉച്ചക്ക് മുമ്ബ് പുലിയെ പുറത്തെടുക്കാൻ ശ്രമിക്കാത്തതായും പരാതിയില്‍ പറയുന്നു.
അന്വേഷണ സംഘം പുലി കിണറ്റില്‍ വീണ പരിസരവും സന്ദര്‍ശിച്ചു. കഴിഞ്ഞ 29നാണ് അണിയാരം മലാല്‍ സുനീഷിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റില്‍ പുലി വീണത്.
#tag:
പാനൂർ