എലാങ്കോട് ശാഖ മുസ്ലീം ലീഗ് കുടുംബസംഗമത്തിൽ പങ്കെടുക്കുന്നവർക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനം ഓഫർ ചെയ്തിട്ടുള്ളത്.പരിപാടിയിൽ ആദ്യാവസാനം ഉണ്ടാകുന്നവരിൽ നിന്നും നറുക്കെടുപ്പ് നടത്തി പ്രോത്സാഹന സമ്മാനം നൽകുമെന്ന വിചിത്ര ഓഫറാണ് ലീഗ് നേതൃത്വം നൽകുന്നത്.ഡിസംബർ 12ന് സന്നാഹം എന്ന പേരിലാണ് എലാങ്കോട് പരിപാടി നിശ്ചയിച്ചിട്ടുള്ളത്.
രാഷ്ട്രീയ സമ്മേളനങ്ങളിൽ ഇന്നേവരെ കാണാത്ത കൗതുകകരമായ സമ്മാന പ്രഖ്യാപനത്തിനെതിരെ ലീഗ് അണികളിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. പാർട്ടി നവ മാധ്യമ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് പുതിയ സമ്മാന പദ്ധതി പ്രഖ്യാപനം.
#tag:
പാനൂർ