യു.ഡി.എഫ്.കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നടത്തുന്ന കുറ്റ വിചാരണ സദസ് ശനിയാഴ്‌ച 3 മണിക്ക് പാനൂർ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും. കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ്.ഭരണത്തിൽ സമൂഹത്തിലെ സാധാരണക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കുമെന്ന് നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ, പി.പി.എ സലാം, കെ.പി സാജു, പി.കെ ഷാഹുൽ ഹമീദ്, സി.ജി. തങ്കച്ചൻ, രാജേഷ് കരിയാട് എന്നിവർ അറിയിച്ചു.