കടവത്തൂർ : കണ്ണൂർ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനായി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന കല്ലച്ചേരി കടവ് പാലവുമായി ബന്ധപ്പെട്ട പ്രവർത്തി തുടങ്ങിയതോടെ ആശങ്കയിൽ കഴിയുന്ന പ്രദേശവാസികൾക് ആശ്വാസവുമായി മുതിർന്ന അഭിഭാഷകനും എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വക്കറ്റ്:കെ സി മുഹമ്മദ്ഷബീർ, കൂത്തുപറമ്പ് മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി എഞ്ചിനീയർ സഹീർ പുറക്കളം തുടങ്ങിയവർ ഉൾപ്പെട്ട പ്രതിനിധി സംഘം സ്ഥലംസന്ദർശിച്ചു. ഇരകളാക്കപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കാതെയുള്ള പാലം നിർമ്മാണ പ്രവർത്തികൾക്കെതിരെ നിയമപരമായും ജനാധിപത്യപരമായുമുള്ള എല്ലാ ഇടപെടലുകൾക്കും പാർട്ടി പിന്തുണ നൽകുമെന്ന് പരിസരവാസികൾക്ക് ഉറപ്പ് നൽകി. എസ്ഡിപിഐ പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികളായ മുഹമ്മദ് നാറോൾ അഷ്റഫ് കൂളിയിൽ മുഹമ്മദ് നടുക്കുന്നോത് തുടങ്ങിയവർ സംബന്ധിച്ചു.