Zygo-Ad

പാനൂരിലെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് പ്രതിഷേധ കടലായി.

പാനൂർ: തമ്പ്രാനും സേവകരും ജനങ്ങളെ സേവിക്കാനല്ല കേരളത്തിലുടനീളം ജനകീയ സദസ്സ് നടത്തുന്നതെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ കെടും ധൂർത്തിനെതിരെ
യു.ഡി എഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ
വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഭാത സദസ്സിൽ തമ്പ്രാൻ പറയുന്നത് കേൾക്കാനേ പൗര പ്രമുഖർക്കും കഴിയുന്നുള്ളൂ. എന്ത് നേട്ടമാണ് അദ്ദേഹത്തിന് ജനങ്ങളോട് പറയാനുള്ളത്. ഇവിടെ
പെൻഷൻ കൊടുക്കാൻ തന്നെ കഴിക്കുന്നില്ല. സപ്ലയിക്കോയിൽ ശമ്പളമില്ല. കേന്ദ്രത്തെ കുറ്റം പറഞ്ഞ് നടക്കുകയാണ്. ഇവിടെ ധൂർത്തടിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഇരുപത് മന്ത്രിമാർ നാടുനീളെ സഞ്ചരിച്ച് സെക്രട്ടിയേറ്റ് നിശ്ചലമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രിയെ കല്ലറിഞ്ഞവരെ ന്യായികരിച്ചവരാണ് ഇന്ന് കരിങ്കൊടി കാണിച്ചവരെ തല്ലി ചതക്കുന്നത്. പ്രതിഷേധക്കാരെ വരെ അദ്ദേഹത്തിന് പിടിക്കുന്നില്ല. പോലീസിനെ കൊണ്ട് തടങ്കൽ പിടിപ്പിച്ച് ഡിവൈഎഫ്ഐ കൊണ്ട് അടിപ്പിക്കുകയാണ്. പരിധി വിട്ടാൽ കൈയും നോക്കി നിൽക്കില്ലന്നും മുരളിധരൻ പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിൽ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി എഫ് ചെയർമാൻ പി.പി എ സലാം അധ്യക്ഷത വഹിച്ചു.
യു.ഡി എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി, വി നാസർ മാസ്റ്റർ, യു.ഡി എഫ് കൺവീനർ വി സുരേന്ദ്രൻ മാസ്റ്റർ, ഡി.സിസി സിക്രട്ടറി കെ പി സാജു, പി.കെ ഷാഹുൽ ഹമീദ്,
കാട്ടൂർ മുഹമ്മദ്, പി.കെ സതീഷൻ, സന്തോഷ് കണ്ണം വള്ളി, എൻ എ റഫീഖ് മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ പി ഹാശിം, സി.കെ സഹജൻ പ്രസംഗിച്ചു. രാജേഷ് കുമാർ, കെ സുധാകരൻ, സുരേഷ് ബാബു, സദാശിവൻ, കെ പി വിജീഷ് എന്നിവർ സർക്കാറിനെതിരെയുള്ള പ്രശ്നങ്ങളും പ്രയാസങ്ങളും സദസ്സിൽ അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ