Zygo-Ad

ക്ഷീരകർഷകർക്ക് സബ്‌സിഡിയിൽ ലഭ്യമാക്കുന്ന കാലിത്തീറ്റ വിതരണം പാനൂർ നഗരസഭയിൽ തുടങ്ങി.

പാനൂർ:സംസ്ഥാന കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ ക്ഷീരകർഷകർക്ക് സബ്‌സിഡിയിൽ ലഭ്യമാക്കുന്ന കാലിത്തീറ്റ വിതരണം പാനൂർ നഗരസഭയിൽ തുടങ്ങി. വിതരണോദ്ഘാടനം കരിയാട് ക്ഷീരോൽപാദക സഹകരണ സംഘം അങ്കണ ത്തിൽ പാനൂർ നഗരസഭാ ചെയർമാൻ വി നാസർ നിർവഹിച്ചു.

ടി കെ ഹനീഫ അധ്യക്ഷനായി. ഡോ. പി അഞ്ജു പദ്ധതി വിശദീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 207 ഗുണഭോക്താക്കൾക്ക് മാസം 100 കിലോ കാലിത്തീറ്റയാണ് സബ്‌സിഡിയിൽ നൽകുന്നത്. കാരിയാട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് കെ ഹരീന്ദ്രൻ, കൗൺസിലർ കെ കെ മിനി, വെറ്ററിനറി സർജൻ ഡോ. ടി അനിൽകു മാർ, ഡോ. ഡി അക്ഷയ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ