Zygo-Ad

മുസ്ലീംലീഗിലെ ഗ്രൂപ്പ് പോര്:പാനൂരിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും എംഎസ്എഫ് പുറത്ത്.

പാനൂർ: പിആർഎച്ച്എസ്എസ്, കെകെവിഎം എച്ച്എസ്എസ് സ്ക്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് പോലും ഇല്ലാതെ എംഎസ്എഫ്.മുസ്ലീം ലീഗിലെ ഗ്രൂപ്പ് വഴക്കാണ് പാനൂരിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ ഹരിതാഭയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുള്ളത്.പാനൂരിൽ നല്ല സ്വാധീനമുള്ള മുസ്ലീംലീഗിന് ഗ്രൂപ്പ് വഴക്ക് വലിയ വിനയാകുകയാണ്.പുതു തലമുറയെ ഹരിത രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ താൽപ്പര്യമില്ലാത്ത ലീഗ് നേതൃത്വത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.എംഎസ്എഫ് മത്സരിക്കാത്തത് കാരണം എസ്എഫ്ഐയ്ക്ക് നേട്ടമുണ്ടായതായും ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്.ഇതിനിടയിൽ കൊളവല്ലൂരിൽ എംഎസ്എഫ് മിന്നും വിജയം നേടിയതും ശ്രദ്ധേയമാണ്.16 സീറ്റിൽ വിജയിച്ച എംഎസ്എഫ് ചെയർമാനായി മുഹമ്മദ് ഷഹസാദ് പറമ്പത്ത് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി പാനൂരിൽ എംഎസ്എഫ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും പുറത്തായിരിക്കുന്നത് ലീഗിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ