Zygo-Ad

പാനൂരിൽ എൻഫോഴ്സ്മെൻ്റിൻ്റെ മിന്നൽ റെയ്ഡ് ; വൻ പ്ളാസ്റ്റിക് ശേഖരം പിടികൂടി, കടകൾക്ക് 10,000 വീതം പിഴ

പാനൂർ: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ പാനൂർ നഗരസഭയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണിൽ നിന്നും നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ വൻ ശേഖരം പിടികൂടി.
പോപ്പുലർ ട്രേയ്ഡേഴ്സ്, ബെസ്റ്റ് ട്രേയ്ഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ നിന്നാണ് അഞ്ച് ക്വിന്റലിലധികം നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. പ്ളാസ്റ്റിക് ആവരണമുളള പല വലിപ്പത്തിലുളള പേപ്പർ കപ്പുകൾ, തെർമോകോൾ പ്ലേറ്റുകൾ, ഗാർബേജ് ബാഗുകൾ, പ്ളാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് സ്പൂണുകൾ, പ്ളാസ്റ്റിക് വാഴയില, 51 മൈക്രോണിൽ കുറഞ്ഞ കനമുളള എച്ച് എം പ്ളാസ്റ്റിക് കവറുകൾ , ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക്ക് ഗ്ലാസുകൾ, പ്ളാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ എന്നിവയാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെടുത്തത്.

വളരെ പുതിയ വളരെ പഴയ