പെരിങ്ങത്തൂർ : മുതിർന്ന കമ്യൂണിസ്റ്റ് എം.ഒ. കുഞ്ഞിരാമന്റെ പതിമൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുല്ലൂക്കരയിൽ കുടുംബസംഗമം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. ഷബ്ന ഉദ്ഘാടനം ചെയ്തു. കെ.കെ. സുധീർ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.കെ. പുരുഷു, കെ.എം. സുനലൻ എന്നിവർ സംസാരിച്ചു.