Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കണ്ണൂർ കോർപ്പറേഷൻ പ്രവൃത്തി പുരോഗമിക്കുന്നു

കണ്ണൂർ കോർപ്പറേഷൻ
ആസ്ഥാനമന്ദിരത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. നിലം തയ്യാറാക്കൽ ഉൾപ്പെടെ പ്രാഥമികഘട്ട ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് നിർമാണം.

60 മീറ്റർ നീളത്തിലും 40 മീറ്റർ വീതിയിലും ഒൻപത് മീറ്റർ ആഴത്തിലും കുഴിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഏതാനും ദിവസത്തിനകം കോൺക്രീറ്റ് ജോലികൾ ആരംഭിക്കും. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റി (യു. എൽ. സി. സി. എസ്. ) ആണ് പ്രവൃത്തി ഏറ്റെടുത്തത്. ഒന്നരവർഷംകൊണ്ട് നിർമാണം പൂർത്തിയാകും. ഹരിതചട്ടങ്ങൾ പാലിച്ച് പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലാണ് നിർമാണം. പഴയ ടൗൺഹാൾ നിന്നിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം വരുന്നത്

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..