Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പാനൂരിൽ കള്ളവോട്ട് ചോദ്യം ചെയ്ത മുസ്ലീം ലീഗ് പ്രവർത്തകന് മർദ്ധനം.

പാനൂർ: കള്ളവോട്ട് ചോദ്യം ചെയ്ത ബൂത്ത് ഏജൻ്റും മുസ്ലീം ലീഗ് പ്രവർത്തകനുമായ പാനൂരിലെ ടി.മുനീറിനെയാണ് സിപിഎം പ്രവർത്തകർ മർദ്ധിച്ചത്.പാനൂർ യുപി സ്ക്കൂളിലെ നൂറ്റൊൻപതാം ബൂത്തിലാണ് സംഘർഷമുണ്ടായത്.കള്ളവോട്ട് ചോദ്യം ചെയ്തതിനു പുറമെ ആറു മണിക്കു ശേഷം വോട്ട് ചെയ്യുന്നതു സംബന്ധിച്ചും തർക്കമുണ്ടായി. ബൂത്തിനുള്ളിൽ വെച്ചും, റോഡിൽ നിന്നും കൂട്ടമായി മർദ്ധിച്ചെന്ന് പരിക്കേറ്റ മുനീർ ഓപ്പൺമലയാളം ന്യൂസിനോട് പറഞ്ഞു.സിപിഎം ഏരിയ കമ്മറ്റി അംഗം കിരൺ കരുണാകരൻ, തെക്കെ പാനൂരിലെ വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ചേർന്ന് മർദ്ധിച്ചെന്നാണ് പരാതി.പരിക്കേറ്റ മുനീറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..