Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാര്‍:ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ച മണ്ഡലങ്ങൾ

കണ്ണൂർ: ഇവിഎം തകരാറിലായതിനാല്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ആറും (നമ്പര്‍ 2, 7, 9, 65, 67, 104) പേരാവൂര്‍ ഏഴും ( 15,18, 59, 95, 98, 108, 129) ഇരിക്കൂര്‍ മൂന്നും (21, 109, 183) അഴീക്കോട് രണ്ടും (32, 143) കണ്ണൂര്‍ ഒന്നും (149) ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി.
ഇവിഎം മാറ്റി സ്ഥാപിച്ചശേഷമാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ മോക്ക് പോള്‍ സമയത്ത് ഇവിഎം തകരാറ് കാരണം 16 ബാലറ്റ് യൂനിറ്റും 29 കണ്‍ട്രോള്‍ യൂനിറ്റും 41 വിവിപാറ്റ് യൂനിറ്റും മാറ്റി.

( നിയമസഭാ മണ്ഡലം, മാറ്റിയ ബാലറ്റ് യൂനിറ്റിന്റെ എണ്ണം, കണ്‍ട്രോള്‍ യൂനിറ്റിന്റെ എണ്ണം, വിവിപാറ്റ് എണ്ണം എന്ന ക്രമത്തില്‍:

പയ്യന്നൂര്‍ 0-1-2, .കല്ല്യാശ്ശേരി 1-2-5, തളിപ്പറമ്പ് 2-4-5, ഇരിക്കൂര്‍ 2-3-5, അഴീക്കോട് 2-4-7, കണ്ണൂര്‍ 0-2-1, ധര്‍മടം 2-4-4, മട്ടന്നൂര്‍ 4-2-1, പേരാവൂര്‍ 1-2-1,

തലശ്ശേരി 0-3-3, കൂത്തുപറമ്പ് 2-2-7)
പോളിങ്ങ് ആരംഭിച്ച ശേഷം ഏഴ് ബൂത്തുകളില്‍ വിവിപാറ്റ് മാറ്റേണ്ടി വന്നു. (പയ്യന്നൂര്‍-1,

കല്ല്യാശ്ശേരി-3, അഴീക്കോട്-2, ധര്‍മടം-1). തകരാര്‍ സംഭവിച്ചാല്‍ മാറ്റി സ്ഥാപിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് ഓരോ ബൂത്തുകളും പോളിങ്ങിനായി സജ്ജമാക്കിയിരുന്നത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..