Zygo-Ad

പുത്തൂരിൽ ക്ഷേത്രത്തിൽ ഭണ്ഡാര കവർച്ച; പാനൂർ പോലീസിൽ പരാതി നൽകി


പാനൂർ (കണ്ണൂർ): പുത്തൂർ സബ് സ്റ്റേഷന് സമീപത്തെ കൊല്ലമ്പറ്റ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാര കവർച്ച നടന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്.

സംഭവത്തെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ പാനൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.



വളരെ പുതിയ വളരെ പഴയ