Zygo-Ad

പാനൂർ പുത്തൂർ ക്ഷേത്രത്തിൽ ഭണ്ഡാരം കവർച്ച; പോലീസ് അന്വേഷണം ആരംഭിച്ചു


പാനൂർ: പുത്തൂർ സബ് സ്റ്റേഷന് സമീപമുള്ള കൊല്ലമ്പ്ര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കവർച്ച നടന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നാടിനെ ഞെട്ടിച്ച കവർച്ചയെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പാനൂർ പോലീസിൽ പരാതി നൽകി.
വിവരമറിഞ്ഞ് പാനൂർ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഭണ്ഡാരത്തിൽ നിന്നും എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ