Zygo-Ad

ശിവസൂര്യയുടെ തിരോധാനത്തിന് 100 ദിവസം; അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ചൊക്ലിയിൽ പ്രതിഷേധ മാർച്ചും ധർണയും


പാനൂർ : കരിയാട് പുളിയനമ്പുറത്തെ ശിവപ്രിയത്തിൽ ശിവസൂര്യയെ കാണാതായിട്ട് നൂറു ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു . അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ചൊക്ലിയിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കുടുംബവും നാട്ടുകാരും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളും മാർച്ചിൽ അണിനിരന്നു .​ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വുഡ് വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായി ഇത്രയും നാളായിട്ടും പോലീസിനും ക്രൈംബ്രാഞ്ചിനും കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് സമരക്കാർ ആരോപിച്ചു . ചൊക്ലി കാഞ്ഞിരത്തിന് കീഴിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പേർ പങ്കെടുത്തു. ശിവസൂര്യക്ക് നീതി വേണമെന്നോവശ്യപ്പെട്ട് പ്ലക്കാർഡുകളുമായാണ് പ്രകടനം നടത്തിയത് .​തുടർന്ന് നടന്ന ധർണ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രാഥമിക അന്വേഷണത്തിലെ അപാഗതകൾ പരിഹരിക്കണമെന്നും പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. പാനൂർ നഗരസഭ കൗൺസിലർ വി.വി. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രൻ, കെ.പി. മോഹനൻ, മുഹമ്മദ് അഫ്സൽ, ടി. ജയേഷ്, അഡ്വ. മനോജ് കുമാർ, അഡ്വ. പി.എ. പൗരൻ, സുചിത്ര വിവേക്, എം. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.ശിവസൂര്യയുടെ അച്ഛൻ ജിഗീഷും കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുത്തു 



വളരെ പുതിയ വളരെ പഴയ