Zygo-Ad

തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സക്കീന തെക്കയിലിന് കേരളീയം മഹിളാരത്നം പുരസ്കാരം


പാനൂർ: തിരുവനന്തപുരം ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം മഹിളാരത്നം പുരസ്കാരം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സക്കീന തെക്കയിൽ ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് പുരസ്കാരം സമ്മാനിച്ചത്. പൊതുപ്രവർത്തന രംഗത്തെ മികച്ച സേവനങ്ങളും സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവും മുൻനിർത്തിയാണ് സക്കീന തെക്കയിലിനെ ഈ അംഗീകാരത്തിന് തിരഞ്ഞെടുത്തത്.

 

വളരെ പുതിയ വളരെ പഴയ