പാനൂർ: തിരുവനന്തപുരം ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ഈ വർഷത്തെ മികച്ച നഗരസഭാ ചെയർപേഴ്സണുള്ള പുരസ്കാരം പാനൂർ നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണിൽ നിന്നാണ് നൗഷത്ത് ടീച്ചർ പുരസ്കാരം സ്വീകരിച്ചത്. നഗരസഭയിൽ നടപ്പിലാക്കിയ മികച്ച വികസന പ്രവർത്തനങ്ങളും മാതൃകാപരമായ ഭരണമികവും മുൻനിർത്തിയാണ് ഈ അംഗീകാരം ലഭിച്ചത്.
