പെരിങ്ങത്തൂർ: എൻ എ എം ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ, സംസ്ഥാന കായിക താരങ്ങൾക്ക് സ്കൂളിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണവും അനുമോദനവും നൽകി.
സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി ദേശീയ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത നേടിയ പി പി സവാദ്, ബോക്സിങ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷാബിൻ അബ്ദുല്ല, വെയ്റ്റ് ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടിയ മുഹമ്മദ് ഷാബിൻ, തായ്ക്വാണ്ടോയിൽ വെങ്കല മെഡൽ നേടിയ മുഹമ്മദ് ഇലാൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്. തുറന്ന വാഹനത്തിൽ പെരിങ്ങത്തൂർ ടൗണിലൂടെ ബാൻഡ് വാദ്യങ്ങളുടെയും ജില്ലാ, സബ് ജില്ലാ ചാമ്പ്യന്മാരുടെയും മാനേജ്മെന്റ്, പി ടി എ പ്രതിനിധികളുടെയും അകമ്പടിയോടെ കായികതാരങ്ങളെ സ്കൂളിലേക്ക് ആനയിച്ചു.
അനുമോദന ചടങ്ങ് മാനേജ്മെന്റ് സെക്രട്ടറി ഡോ. എൻ എ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ വി കെ അബ്ദുൽ നാസർ, പി ടി എ പ്രസിഡന്റ് എൻ എ മുനീർ, കെ ടി ജാഫർ, മുഹമ്മദ് ഹാരിസ്, സമീർ ഓനിയിൽ, വി പി ഫൈസൽ, കെ റഫീഖ്, തായിഫ് തുടങ്ങിയവർ സംസാരിച്ചു.
