Zygo-Ad

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി


ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാൽ, ഡിവൈ.എസ്.പി സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശിവസൂര്യയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തുകയും പരിസര പ്രദേശങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തു.

കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഫ്രീ ഫയർ ഗെയിം കളിച്ചിരുന്ന കുട്ടിക്ക് ഇതിലൂടെ അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നതായും, തുടർന്ന് പിതാവ് ഫോൺ പിടിച്ചു വെച്ചതിനെ തുടർന്നാണ് ഓഗസ്റ്റ് എട്ട് മുതൽ ശിവസൂര്യയെ കാണാതായതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അന്വേഷണം ഫവവത്തകാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.



വളരെ പുതിയ വളരെ പഴയ