കരിയാട്: കെ.എസ്.ഇ.ബി പെരിങ്ങത്തൂർ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 15, ഞായർ) രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. എച്ച്.ടി (HT) ലൈനിന് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്.
ഗവൺമെന്റ് സ്കൂൾ (പുതുശ്ശേരി പള്ളി), പുതുശ്ശേരി പള്ളി, എൻ.എ.എം (NAM) റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി തടസ്സപ്പെടുക. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് പെരിങ്ങത്തൂർ സെക്ഷൻ അധികൃതർ അഭ്യർത്ഥിച്ചു.
