പാനൂർ: മാതാവ് മാതു അമ്മയുടെ സ്നേഹസ്മരണയ്ക്കായി പാനൂർ സ്റ്റിംസിന് (STEMS) ഒരു ലക്ഷം രൂപ കൈമാറി പൂക്കോത്തെ മത്സ്യവ്യാപാരി നിത്യൻ. അവസാന നാളുകളിൽ മാതാവിന് നൽകിയ മികച്ച പരിചരണത്തോടുള്ള ആദര സൂചകമായാണ് തുക കൈമാറിയത്.
കഴിഞ്ഞ ദിവസമാണ് മാതു അമ്മ അന്തരിച്ചത്. മാതാവിന്റെ ഓർമ്മ നിലനിർത്തുന്നതിനും പരിചരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നതിനുമാണ് കുടുംബം കാരുണ്യത്തിന്റെ കൈത്താങ്ങുമായി രംഗത്തെത്തിയത്.
