ചൊക്ലി: ചൊക്ലിയിൽ നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 83.07 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂർ കോറോത്ത് തണൽ ഹൗസിൽ ആദർശ് (23) ആണ് പിടിയിലായത്. സംഭവത്തിൽ പ്രതി സഞ്ചരിച്ചിരുന്ന കാറും (PY 03 B 5523) പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊക്ലി എസ്.ഐ. ആർ. രാകേഷും സംഘവും പെരിങ്ങളം കൊളായിൽ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പോലീസിനെ കണ്ട് വാഹനം തിരിച്ചുപോA ശ്രമിച്ച കാറിനെ പിന്തുടർന്നാണ് പൊലീസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും എം.ഡി.എം.എ. കണ്ടെടുത്തത്. എസ്.സി.പി.ഒ. ശ്രീജിത്ത്, ജിജിത്ത്, ശ്രീനിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിPരുന്നു.
