Zygo-Ad

മീത്തലെ ചമ്പാട് പൂങ്കാവനം അങ്കണവാടിയുടെ നേതൃത്വത്തിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു


പാനൂർ (കണ്ണൂർ): മീത്തലെ ചമ്പാട് പൂങ്കാവനം അങ്കണവാടിയുടെ നേതൃത്വത്തിൽ ശിശുദിനം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന റാലിക്ക് ഹവ്വാ മറിയം, മുഹമ്മദ് ഐതിൻ, ഹാനിഷ് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുപരിപാടി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രജനിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ നസീർ എടവലം ഉദ്ഘാടനം ചെയ്തു. ടി.കെ. ബിന്ദു, കെ. സുരേഷ് ബാബു, എൻ. വിജീഷ്, ടി.കെ. ഫൈസൽ, എം. പ്രകാശിനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് ശേഷം അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



വളരെ പുതിയ വളരെ പഴയ