പാനൂർ: കടവത്തൂർ പി.കെ.എം ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ റിസപ്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സ്കൂൾ മാനേജർ പി.പി.എ സലാം ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് റിസപ്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ചടങ്ങിൽ സംഘാടക സമിതി ഭാരവാഹികളും അധ്യാപകരും പ്രദേശവാസികളും പങ്കെടുത്തു.
