പാനൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കോൺഗ്രസ് നേതാവും പാനൂർ നഗരസഭ മുൻ കൗൺസിലറുമായ മഠപ്പുര ചന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ മോർച്ച പാനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ വളയം പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർ സ്വദേശിയായ മഠപ്പുര ചന്ദ്രനെ അറസ്റ്റ് ചെയ്യാനോ തുടർ നടപടികൾ സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മഹിളാ മോർച്ച മുന്നറിയിപ്പ് നൽകി.
യോഗത്തിൽ മഹിളാ മോർച്ച പാനൂർ മണ്ഡലം പ്രസിഡന്റ് കെ. സഹജ അധ്യക്ഷത വഹിച്ചു. മനീഷാ രാജീവൻ, പ്രേമജ, അനിഷ, പ്രഷിഭ, രേഷ്മ രാഗേഷ്, ബീന എ.സി എന്നിവർ സംസാരിച്ചു.
