Zygo-Ad

പാനൂർ മഹോത്സവം 2026: സംഘാടകസമിതി രൂപീകരണ യോഗം പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു


പാനൂർ (കണ്ണൂർ): പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പാനൂർ മഹോത്സവം 2026'-ന്റെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പാനൂർ നഗരസഭ ചെയർപേഴ്‌സൺ നാഷത്ത് കൂടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളും വിവിധ ഉപസമിതികളുടെ രൂപീകരണവും യോഗത്തിൽ ചർച്ച ചെയ്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യാപാരികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ