Zygo-Ad

'സൈറ്റ് ഫോർ കിഡ്സ്': പാനൂർ ഗവ. എൽ.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


പാനൂർ (കണ്ണൂർ): പാനൂർ ലയൺസ് ക്ലബ്ബിന്റെയും ബി.ആർ.സിയുടെയും അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 'സൈറ്റ് ഫോർ കിഡ്സ്' (Sight for Kids) പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പാനൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിലെ കാഴ്ചാപ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളുടെ നേത്ര പരിശോധന നടത്തി. ലയൺസ് ക്ലബ് ഭാരവാഹികൾ, ബി.ആർ.സി പ്രതിനിധികൾ, സ്കൂൾ അധികൃതർ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ