Zygo-Ad

പതിനഞ്ചുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകി; വാഹനയുടമയായ ഉമ്മയ്ക്ക് 32,500 രൂപ പിഴ

 


ചൊക്ലി : പതിനഞ്ചുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ സംഭവത്തിൽ വാഹനയുടമയായ ഉമ്മയിൽ നിന്നും കോടതി പിഴ ഈടാക്കി. ചൊക്ലി മേക്കുന്നിൽ നാനോൽവീട്ടിൽ എം. സമീറയാണ് (39) തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി 32,500 രൂപ പിഴയടച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 21-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ആർ. രാകേഷിന്റെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സ്കൂട്ടർ ഓടിച്ചു വന്ന പതിനഞ്ചുകാരൻ പൊലീസിന്റെ പിടിയിലായത്. തുടർന്ന് ലൈസൻസില്ലാതെ അപകടകരമായ വിധത്തിൽ വാഹനമോടിക്കാൻ നൽകിയതിന് വാഹനയുടമയായ സമീറയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

 

വളരെ പുതിയ വളരെ പഴയ