മൊകേരി: കടേപ്രം ജുമാ മസ്ജിദ് കേന്ദ്ര മഹല്ല് പ്രസിഡന്റും മുൻ മൊകേരി പഞ്ചായത്തംഗവുമായ കടേപ്രം തെരുവിലെ മരവൻ അബൂബക്കർ ഹാജി (70) നിര്യാതനായി.
ഭാര്യ: നസീമ. മക്കൾ: ജാസിം, ഹസീന, ഹബീബ, അബ്ദുൽ അസീബ്. മരുമക്കൾ: സാബിത്, റോഷൻ.
ഖബറടക്കം ഇന്ന് രാത്രി 10:30-ന് കടേപ്രം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.