കടവത്തൂർ: ശതാബ്ദിയുടെ നിറവിലുള്ള കടവത്തൂർ വെസ്റ്റ് യു.പി. സ്കൂളിലെ 1978-79 ബേച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ വേറിട്ട അനുഭവമായി. അരനൂറ്റാണ്ടിന് ശേഷം അറുപത് വയസ്സ് പിന്നിട്ട സഹപാഠികൾ ഒരേ വിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മഹാസംഗമം തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഗമം സെക്രട്ടറി ഡോ. അബൂബക്കർ കടവത്തൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രൈനർ മുഖ്യപ്രഭാഷണം നടത്തി.
കെ. ഖാലിദ് സുല്ലമി, എ. ഇബ്രാഹിം മാസ്റ്റർ, കെ. അബൂബക്കർ, എ.പി. മുഹമ്മദ്, എം.കെ. ഇസ്മായിൽ, മറിയം അൻവാരിയ്യ, ടി. അശ്റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മഹല്ല് ഖത്തീബ് എൻ.കെ. അഹമ്മദ് മദനി സമാപന സന്ദേശം നൽകി. ബേച്ച് സെക്രട്ടറി സി.എച്ച്. ഇസ്മായിൽ ഫാറൂഖി സ്വാഗതവും ട്രഷറർ എ.കെ. മുസ്തഫ നന്ദിയും പറഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകൾ നടത്തുന്നതാണ് ഈ ബേച്ചിന്റെ പ്രവർത്തനം.
