കൊളവല്ലൂർ (കണ്ണൂർ): കൊളവല്ലൂർ ഹൈസ്കൂൾ 1980 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മൂന്നാം സംഗമമായ 'ഓർമകളോടൊപ്പം @ 2026' സ്കൂൾ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം പി.കെ. പ്രവീൺ എം.എൽ.എ നിർവഹിച്ചു.
പഴയകാല സൗഹൃദങ്ങൾ പുതുക്കാനും സ്കൂൾ ഓർമ്മകൾ പങ്കുവെക്കാനുമായി നിരവധി പൂർവ്വ വിദ്യാർത്ഥികൾ സംഗമത്തിൽ ഒത്തുചേർന്നു.
