Zygo-Ad

കൊളവല്ലൂർ ഹൈസ്കൂൾ സതീർഥ്യസംഗമം നാളെ നടക്കും

 


കൊളവല്ലൂർ ഹൈസ്കൂൾ 1976-77 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളുടെ സതീർഥ്യ സംഗമം നാളെ രാവിലെ 9.30-ന് നടക്കും. ചടങ്ങ് കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അധ്യാപകരുമായുള്ള അഭിമുഖവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ഡോ. പുത്തൂർ മുസ്തഫ, സി.എച്ച്. അബൂബക്കർ, മുരളീധരൻ മൂർക്കോത്ത്, പി.പി. ഇന്ദിര, എം. പ്രകാശൻ എന്നിവർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ